സെമി ഒളിമ്പിക് നിലവാരത്തിലുള്ള ഓസ്സാനം സ്വിമ്മിങ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു
സെമി ഒളിമ്പിക് നിലവാരത്തിലുള്ള ഓസ്സാനം സ്വിമ്മിങ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: സെമി ഒളിമ്പിക് നിലവാരത്തിലുള്ള ജില്ലയിലെ ആദ്യത്തെ നീന്തല്‍ പരിശീലന കേന്ദ്രം കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യൂ അറക്കല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ: കെ. ജെ ബെന്നി, കൗണ്‍സിലര്‍ സോണിയ ജെയ്ബി, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളിയില്‍, ആക്കാദമി ഡയറക്ടര്‍ ഫാ. മനു മാത്യു, ബേബിച്ചന്‍ കണയംപ്ലാക്കല്‍, ജോസ് വര്‍ഗ്ഗീസ്, ആഷിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
സെമി ഒളിമ്പിക്‌സ് നിലവാരത്തില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച നീന്തല്‍ കുളത്തിന് 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയും ആറു മത്സര ട്രാക്കുകളും ഉണ്ട്. ദേശീയ അന്തര്‍ദേശീയ നീന്തല്‍ മത്സരങ്ങള്‍ നടത്താനുള്ള എല്ലാ സൗകര്യങ്ങള്‍, വാഹന പാര്‍ക്കിങ്, ഗാലറി, മിനി ഭക്ഷണ ശാല തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിട്ടുണ്ട്. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഇടുക്കി ജില്ലയിലാണെങ്കിലും മുങ്ങിമരണങ്ങള്‍ പതിവാണ്. ശരിയായ നീന്തല്‍ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് ഒരു കാരണം. ചെറുപ്പത്തിലെ നീന്തല്‍ പഠിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ഇതിന് ഒരുപരിധി വരെ പരിഹാരമാകും.
ഇതോടൊപ്പം കുട്ടികള്‍ക്ക് വിദഗ്ദ്ധ നീന്തല്‍ പരിശീലനം നല്‍കി നമ്മുടെ കുട്ടികളെ ദേശീയ അന്തര്‍ദേശീയ നീന്തല്‍ മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുട്ടികളാടൊപ്പം പുരുഷന്മാര്‍ക്കും സ്ശ്രീകള്‍ക്കും നീന്തല്‍ പരിശീലനത്തിന് സൗകര്യവും അക്കാദമി ഒരുക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഓസ്സാനം സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പഠനത്തോടൊപ്പം നീന്തല്‍ പരിശീലനത്തിനും അവസരം ഉണ്ടാകും. സ്വിമ്മിങ് പൂള്‍ രാവിലെ 5 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കും.
What's Your Reaction?






