അടിമാലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ബുധനാഴ്ച മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും 

അടിമാലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ബുധനാഴ്ച മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും 

Jul 14, 2026 - 16:47
 0
അടിമാലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ബുധനാഴ്ച മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും 
This is the title of the web page

ഇടുക്കി: അടിമാലി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് തീരുമാനം. അനധികൃത പാര്‍ക്കിങ് മുതല്‍ വണ്‍വേ സംവിധാനങ്ങളും കൃത്യമായി നടപ്പിലാക്കും. താലൂക്ക് ആശുപത്രിക്ക് മുമ്പിലും വശങ്ങളിലുമുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്, അനധികൃത കച്ചവടം എന്നിവ അനുവദിക്കില്ല, മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിടിച്ചിട്ടിരിക്കുന്ന തുരുമ്പ് പിടിച്ച വാഹനങ്ങള്‍  റോഡിന്റെ വശങ്ങളില്‍നിന്ന് നീക്കം ചെയ്യും. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മറ്റുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കും. ലൈബ്രറി റോഡ് വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കും. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് പഞ്ചായത്തിന്റെ ടെക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റും. ഇരുമ്പുപാലം ബസുകള്‍ പഞ്ചായത്ത് ജങ്ഷന്‍ വരെ വന്നുപോകാന്‍ തീരുമാനിച്ചു. ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറിയിറങ്ങുന്നതിന് മാറ്റം വരുത്തി, 22 ഓട്ടോ സ്റ്റാന്‍ഡുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. ബുധനാഴ്ച മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow