പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ അടിമാലിയില്‍ ധര്‍ണ നടത്തി 

പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ അടിമാലിയില്‍ ധര്‍ണ നടത്തി 

Jul 14, 2026 - 16:40
 0
പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ അടിമാലിയില്‍ ധര്‍ണ നടത്തി 
This is the title of the web page

ഇടുക്കി: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി അടിമാലിയില്‍ ധര്‍ണ നടത്തി. ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ കലേശന്‍  ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രിയദര്‍ശിനി പദ്ധതി കേരളത്തിലെ സ്ത്രീകള്‍ക്ക് ഗുണകരമാണ്. ഇത് സ്വകാര്യ ബസ് മേഖലയിലും കൂടി പ്രാവര്‍ത്തികമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്നും സമരക്കാര്‍ അറിയിച്ചു. യൂണിയന്‍ ഏരിയാ സെക്രട്ടറി ടി കെ സുധേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ, സിപിഐഎം ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, മാത്യു ഫിലിപ്പ്, വി ബി മോഹനന്‍, പി സി രാജന്‍, പി എസ് സിദ്ധിക്ക്, കെ സ് സോമന്‍, സി ആര്‍ അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow