പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവക്ഷത്രം: ശ്രീമദ് ശിവപുരാണ ജ്ഞാനയജഞം സമാപിച്ചു
പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവക്ഷത്രം: ശ്രീമദ് ശിവപുരാണ ജ്ഞാനയജഞം സമാപിച്ചു

ഇടുക്കി: പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ശ്രീമദ് ശിവപുരാണ ജ്ഞാനയജ്ഞം സമാപിച്ചു. ഏപ്രില്‍ 20-ന് ആരംഭിച്ച ശിവപുരാണ ജ്ഞാനജ്ഞം ഏഴ് ദിനരാത്രങ്ങള്‍ക്ക് ശേഷം ആചാര്യദക്ഷിണയോടെയാണ് സമാപിച്ചത്. പാര്‍വ്വതി - പരമേശ്വര ചരിതങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണങ്ങള്‍, ഭക്തിഗാനാലാപനം, ഗുരുശ്രേഷ്ഠരെ ആദരിക്കുന്ന ഗുരുവന്ദനം, കുമാരി - കുമാര പൂജകള്‍, തിരുവാതിര , ശിവ താണ്ഡവ നൃത്തം, മാതൃവന്ദനം, സുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, എന്നിങ്ങനെ പ്രത്യേക ചടങ്ങുകള്‍ നടന്നു. സമാപന ചടങ്ങുകളുടെ ഭാഗമായി വേദശ്രീ ഡോ : മണികണ്ഠന്‍ പള്ളിക്കലിനെ ക്ഷേത്രം രക്ഷാധികാരി പി കെ സോമന്‍ പരപ്പുങ്കല്‍, പ്രസിഡന്റ് മോഹനന്‍ മണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. സെക്രട്ടറി വിനോദ് കാട്ടൂരിന്റെ നേതൃത്വത്തില്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍ യജ്ഞത്തിലെ പൗരാണികര്‍ക്ക് ദക്ഷിണ നല്‍കിയതോടെ ഇക്കൊല്ലത്തെ ശ്രീമദ് ശിവപുരാണജ്ഞാനയജ്ഞത്തിന് സമാപനമായി.
What's Your Reaction?






