പുളിയന്‍മല നവദര്‍ശനാഗ്രാം സില്‍വര്‍ ജൂബിലി: ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം
പുളിയന്‍മല നവദര്‍ശനാഗ്രാം സില്‍വര്‍ ജൂബിലി: ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം

ഇടുക്കി: നവദര്‍ശനഗ്രാം ലഹരി വിരുദ്ധ കേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചു നടത്താനിരിക്കുന്ന 5 മാസക്കാലം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. പുളിയന്മല നവദര്‍ശനഗ്രാമില്‍ വച്ചു നടന്ന പരിപാടി നഗരസഭ കണ്‍സിലര്‍ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു. സി.എം.ഐ കോട്ടയം സെന്റ്.ജോസഫ് പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യലും കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ഹോസ്പിറ്റല്‍ ഡയറക്ടറും ആയ ഫാ. സന്തോഷ് മാത്തെന്‍ കുന്നേല്‍ ആദ്ധ്യക്ഷനായി. സെന്റ്.ആന്റണിസ് കാര്‍മ്മല്‍ ആശ്രമം പ്രിയോര്‍ ഫാ. ജോസ്‌കുട്ടി ഐക്കരപറമ്പില്‍, നവദര്‍ശനഗ്രാം ഡയറക്ടര്‍ ഫാ. തോംസണ്‍ കൂടപ്പാട്ടു, നവദര്‍ശനഗ്രാം ബെനഫാക്ടര്‍ സുനില്‍ കൂഴബാല, സൈക്കോളജിസ്‌റ് ഡെന്‍സി സ്റ്റെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ലഹരി വിമുക്ത ജീവിതത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നവരെ ആദരിച്ചു. നവദര്‍ശനഗ്രാം @25 എന്ന പേരില്‍ ആരംഭിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യം ഒരു ലഹരി വിമുക്ത സമൂഹം കെട്ടി പടുത്തുയര്‍ത്തുക എന്നുള്ളതാണ്.
What's Your Reaction?






