കാഞ്ചിയാര്‍ സ്‌നേഹത്തണലില്‍ വയോജന ദിനാഘോഷം
കാഞ്ചിയാര്‍ സ്‌നേഹത്തണലില്‍ വയോജന ദിനാഘോഷം

ഇടുക്കി: കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറവും കട്ടപ്പന വി ക്ലബും സംയുക്തമായി വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തല നരയ്ക്കുന്നതല്ല വാര്‍ധക്യം തലനരക്കാത്തതല്ല യൗവനം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച പരിപാടി ഇടുക്കി ഏഡിഎം ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. വയോധികരുടെ സുരക്ഷ, സംരക്ഷണം, അവകാശ സംരക്ഷണം, കൂടിക്കാഴ്ച തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ വയോധികരുടെ ഫാന്‍സി ഡ്രസ്സ്, കഥ, കവിത, നാടന്‍ പാട്ട് , ഡാന്‍സ് തുടങ്ങിയവ അരങ്ങേറി. മധു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത ഗ്ലൂക്കോമീറ്ററുകളുടെ വിതരണവും നടന്നു. അഡ്വ. പിസി തോമസ് അധ്യക്ഷനായി. സ്‌നേഹ തണല്‍ സെക്രട്ടറി സന്ധ്യ ജയന്‍, വി ക്ലബ് പ്രസിഡന്റ് മോനിഷ വിശാഖ്, സെക്രട്ടറി ഡോ. ലിഷ, രാജലക്ഷ്മി അനീഷ്, രാജപ്പന്‍ മുല്ലൂപ്പാറ, രാജു നിവര്‍ത്തില്‍, ജോണി വടക്കന്‍ പറമ്പില്‍, ചാക്കോച്ചന്‍ തെരുവിക്കല്‍, സുലോചന തങ്കപ്പന്‍, ഗൗരിയമ്മ, സരസമ്മ പഴയന്ദേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






