എന്‍ഡിഎ ദേവികുളം എംഎല്‍എ ഓഫീസ് മാര്‍ച്ച് 12ന്
എന്‍ഡിഎ ദേവികുളം എംഎല്‍എ ഓഫീസ് മാര്‍ച്ച് 12ന്
ഇടുക്കി: എന്‍ഡിഎ ദേവികുളം നിയോജക മണ്ഡലം എംഎല്‍എ ഓഫീസ് മാര്‍ച്ച് 12ന് രാവിലെ 10ന് അടിമാലിയില്‍ നടക്കും. ബിജെപി സംസ്ഥാന സമിതിയംഗം എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വികസന മുരടിപ്പിന്റെ അഞ്ച് വര്‍ഷങ്ങളാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞുപോകുന്നതെന്ന് എന്‍ഡിഎ നേതൃത്വം ആരോപിക്കുന്നു. സംസ്ഥാന വക്താവ് റെജി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തും.എന്‍ ഡി എ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍നിന്ന് നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
What's Your Reaction?