പരിമിതികള്‍ക്ക് നടുവില്‍ ചിന്നാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് 

പരിമിതികള്‍ക്ക് നടുവില്‍ ചിന്നാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് 

Mar 11, 2026 - 16:43
 0
പരിമിതികള്‍ക്ക് നടുവില്‍ ചിന്നാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് 
This is the title of the web page

ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ചിന്നാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ്  ചെക്‌പോസ്റ്റ് പരിമിതികള്‍ക്ക് നടുവില്‍. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് വര്‍ഷങ്ങളായി ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി കണക്ഷനില്ലാത്ത ഇവിടെ സോളാര്‍ വൈദ്യുതിയാണ് ആശ്രയം. 9 ജീവനക്കാരാണ് ഇവിടെയുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനംമിവിടെ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കാലപ്പഴക്കം ചെന്ന കെട്ടിടം മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ആനയുള്‍പ്പെടെ വന്യ ജീവികളുടെ സാന്നിധ്യം സ്ഥിരമായുള്ള ഇവിടെ ആകെയുള്ളത് സോളാര്‍ വൈദ്യുതി മാത്രം. വൈദ്യുതി തീര്‍ന്നാല്‍ മെഴുകുതിരി വെളിച്ചത്തെ ആശ്രയിക്കണം. അരുവികളില്‍ നിന്നും മറ്റുമാണ് കുടിവെളള്ളവും ഇതര ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എത്തിക്കുന്നത്. പേരിന് വൈ ഫൈ ഇന്റര്‍നെറ്റ് സേവനം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി പോയാല്‍ ഇന്റര്‍നെറ്റ് സേവനം നിലക്കും. മൊബൈല്‍ സിഗ്‌നല്‍ ഇവിടെ പേരിന് പോലുമില്ല. ഇത്തരത്തില്‍ പരിമിതികളില്‍ നട്ടം തിരിഞ്ഞാണ് ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ 24 മണിക്കൂറും കര്‍മനിരതരായി തുടരുന്നത്. മതിയാംവിധം സൗകര്യമുള്ളൊരു കെട്ടിടമെങ്കിലും ചെക്ക് പോസ്റ്റിന്റെ ഭാഗമായി നിര്‍മിക്കണമെന്നാണ് പ്രധാനമായി ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow