കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണം ബുധനാഴ്ച
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണം ബുധനാഴ്ച

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിള്‍ അറിയിച്ചു. ബുധന്‍ രാവിലെ 9ന് ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി സ്മൃതി സംഗമം നടക്കും. പരിപാടി എഐസിസി അംഗം അഡ്വ. ഇഎം അഗസ്തി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നഗരത്തെ ശുചിയാക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കും. ഗാന്ധിജി,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികം എന്നുള്ള നിലയില്‍ പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും തോമസ് മൈക്കിള്‍ പറഞ്ഞു.
What's Your Reaction?






