ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ പടമുഖം സ്‌നേഹ മന്ദിരത്തില്‍ വയോജന ദിനാചരണം
ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ പടമുഖം സ്‌നേഹ മന്ദിരത്തില്‍ വയോജന ദിനാചരണം

ഇടുക്കി: ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വയോജന ദിനാചരണം സംഘടിപ്പിച്ചു. മുരിക്കാശേരി പടമുഖം സ്‌നേഹ മന്ദിരത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ദേശീയ വയോജന ദിനാചരണവും, വയോജന സമ്പര്‍ക്ക പരിപാടിയും, വിവിധ വിഷയങ്ങളില്‍ ക്ലാസുകളും, വയോജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പും പരിപാടിയോടനുബന്ധിച്ച് നടന്നു. സ്‌നേഹ മന്ദിരത്തിലെ അന്തേവാസികളില്‍ ഏറ്റവും പ്രായമുള്ളവരായ മണിയേയും, ലില്ലി കുട്ടി, സ്‌നേഹ മന്ദിരം ഡയറക്ടര്‍ വി സി രാജു എന്നിവര്‍ക്ക് ആദരവ് നല്‍കി. തുടര്‍ന്ന് പടമുഖം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ. ഷാജി പൂത്തറ ജീവിതശൈലി രോഗങ്ങളെകുറിച്ചും, ഫാമിലി കൗണ്‍സിലറായ ജസ്റ്റി മരിയ സ്റ്റീഫന്‍ വാര്‍ധക്യത്തിലെ മാനസികാരോഗ്യം എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു. മുരിക്കാശ്ശേരി അല്‍ഫോന്‍സാ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അഞ്ജലി, ഡോ. എബി പയസ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇടുക്കി എഎസ്പി ശ്യാംലാല്‍ അധ്യക്ഷനായി. ഇടുക്കി ഡിവൈഎസ് പി ജില്‍സണ്‍ മാത്യു ,മുരിക്കാശേരി പൊലീസ് എസ്എച്ച്ഒ സന്തോഷ് കെ എം, സ്‌നേഹ മന്ദിരം ഡയറക്ടര്‍ വി സി രാജു, വാത്തിക്കുടി പഞ്ചായത്തഗം സുനിത സജീവ്, ഇടുക്കി വനിതാ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആതിര പവിത്രന്‍, മുരിക്കാശേരി അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ഷാന്റി ക്ലയര്‍, സ്‌നേഹ മന്ദിരം അമ്മ ഷൈനി രാജു, സ്‌നേഹ മന്ദിരം പിആര്‍ഒ ജോര്‍ജ് അമ്പഴം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. എസ്‌ഐമാരായ കെ ഡി മണിയന്‍, രാജേഷ് കുമാര്‍, സിപിഓമാരായ അസൈനാര്‍, മീനു എംസി, സുനില്‍, ലിനിത, ചൈത്ര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






