വിദ്യാരംഗം കലാസാഹിത്യ വേദി സര്‍ഗോത്സവം വണ്ടിപ്പെരിയാറില്‍
വിദ്യാരംഗം കലാസാഹിത്യ വേദി സര്‍ഗോത്സവം വണ്ടിപ്പെരിയാറില്‍

ഇടുക്കി: പീരുമേട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സര്‍ഗോത്സവം വണ്ടിപ്പെരിയാറില്‍ നടന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി അംഗീകാരം നല്‍കുക, കുട്ടികളെ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പിടിഎ പ്രസിഡന്റ് പിഎം നൗഷാദ് അധ്യക്ഷനായി. ഹെസ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഡെയ്‌സി റാണി, ജില്ലാ പഞ്ചായത്തംഗം എസ്പി രാജേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍, ഗവ: യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്ടി രാജ് വിദ്യാരംഗം കലാ സാഹിത്യ വേദി തമിഴ് വിഭാഗം കണ്‍വീനര്‍ ഡി സെല്‍വം കോഡിനേറ്റര്‍ എം ഉണ്ണികൃഷ്ണന്‍, പോറ്റി വിജയകുമാര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ജെര്‍മലിന്‍, സെല്‍വം തങ്ക ദുരൈ, പുഷ്പലത ശ്രീജാ റാണി, എംപിടിഎ പ്രസിഡന്റ് സൂസി ചെറിയാന്‍, പിടിഎ വൈസ് പ്രസിഡന്റ ആര്‍. രാംരാജ് തുടങ്ങിയവര്‍ സംസാരിച്ചു. കലാ സാഹിത്യ വേദിയുടെ സമാപന സമ്മേളനത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മത്സരങ്ങളില്‍ യുപി വിഭാഗത്തില്‍ ഗവ: യുപി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍മാരായി.
What's Your Reaction?






