തൊപ്പിപ്പാള എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം
തൊപ്പിപ്പാള എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം

ഇടുക്കി: കാഞ്ചിയാര്‍ തൊപ്പിപ്പാള എസ്.എന്‍.ഡി.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഔഷധക്കഞ്ഞി വിതരണം നടന്നു. ആരോഗ്യ സംരക്ഷണത്തിന്റെ അനിവാര്യത കുട്ടികള്‍ക്ക് മനസിലാക്കി നല്‍കുന്നതിനായിട്ടാണ് ഔഷധ കഞ്ഞി വിതരണം നടത്തിയത്്. ഇതോടൊപ്പം ജീവിതത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഭക്ഷണരീതിയെപ്പറ്റിയും, ഔഷധ കഞ്ഞിയുടെ പ്രാധാന്യത്തെ പറ്റിയും പ്രശസ്ത പാരമ്പര്യ വൈദ്യന്‍ ധന്യന്തരന്‍ വൈദ്യരുടെ ക്ലാസുകളും നടന്നു. ഹെഡ്മാസ്റ്റര്‍ എ. വി ആന്റണി, മുന്‍ പി.ടി. എ പ്രസിഡന്റ് എന്‍.വി രാജു , പി.ടി.എ പ്രസിഡന്റ് നോബിള്‍ സെബാസ്റ്റ്യന്‍, ഷാജി വാഴയില്‍ , ജയശ്രീ അജേഷ്, പ്രിയ ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






