മഹിളാ സാഹസ് കേരള യാത്രയ്ക്ക് നാരകക്കാനത്ത് സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് നാരകക്കാനത്ത് സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് നാരകക്കാനത്ത് സ്വീകരണം നല്‍കി. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ടെസി ജോസഫ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ലക്ഷ്മി ആര്‍, ജയലക്ഷ്മി ദത്തന്‍, ഗീതാ ശ്രീകുമാര്‍, മരിയാപുരം മണ്ഡലം സെക്രട്ടറി ഷൈബി ജിജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി തയ്യില്‍, മറ്റ് നേതാക്കളായ എ പി ഉസ്മാന്‍ നെയ്യാറ്റിന്‍കര സനല്‍, എം ഡി അര്‍ജുനന്‍, വിജയന്‍ കല്ലിങ്കല്‍, എം ടി തോമസ്, ശാസ്ത്ര വേദി പ്രസിഡന്റ് സണ്ണി കുഴിക്കണ്ടം, തങ്കച്ചന്‍ വേമ്പനി, സിഎംപി സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചേനക്കര, മിനി സാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






