വെള്ളയാംകുടിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു
വെള്ളയാംകുടിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

ഇടുക്കി:വെള്ളയാംകുടി ലക്ഷംവീട് കോളനിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കല്ലുപുരക്കല്‍ ഫസീലയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. ബുധന്‍ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. അയല്‍വാസിയുടെ കൃഷിയിടത്തില്‍ നിന്നിരുന്ന ഈട്ടി മരമാണ് കടപുഴകി വീണത്. മഴയും കാറ്റും ശക്തമായതോടെ രാവിലെ മുതല്‍ മരം ചാഞ്ഞുതുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്നവരോട് അപകടസാധ്യത കണക്കിലെടുത്ത് വീട്ടില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യൂത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
What's Your Reaction?






