റവന്യു ജില്ലാ കലോത്സവം 27 മുതല്‍ 30 വരെ കഞ്ഞിക്കുഴിയില്‍: സ്വാഗതസംഘം യോഗം ചേര്‍ന്നു
റവന്യു ജില്ലാ കലോത്സവം 27 മുതല്‍ 30 വരെ കഞ്ഞിക്കുഴിയില്‍: സ്വാഗതസംഘം യോഗം ചേര്‍ന്നു

ഇടുക്കി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കഞ്ഞിക്കുഴി എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. 27 മുതല്‍ 30 വരെയാണ് കലോത്സവം. ഏഴ് വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 4000ലേറെ വിദ്യാര്‍ഥികള്‍ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, പഞ്ചായത്ത് അംഗങ്ങളായ ബേബി ഐക്കര, ടിന്‍സി ജയ്‌മോന്‍, മാത്യു തായങ്കരി, സില്‍വി സോജന്‍, സോയിമോന്‍ സണ്ണി, ലിന്‍സി കുഞ്ഞുമോന്‍, ഐസന്‍ജിത്ത്, സ്‌കൂള്‍ മാനേജര്‍ ബിജു മാധവന്‍, പ്രിന്‍സിപ്പല്‍ രാജി ജോസഫ്, ഹെഡ്മിസ്ട്രസ് മിനി ഗംഗാധരന്‍, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോന്‍ കെ എ, കെ ആര്‍ ഷാജിമോന്‍, അറ്റ്‌ലി, സിബി ആറക്കാട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
What's Your Reaction?






