വണ്ടന്‍മേട് ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം നാശത്തിന്റെ വക്കില്‍
വണ്ടന്‍മേട് ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം നാശത്തിന്റെ വക്കില്‍

ഇടുക്കി: ഇന്ത്യ പോപ്പുലേഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായി വണ്ടന്‍മേട്ടില്‍ നിര്‍മിച്ച കെട്ടിടം നാശത്തിന്റെ വക്കില്‍. 34 വര്‍ഷം മുമ്പാരംഭിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രയിനിങ് സെന്റര്‍ ഒരുവര്‍ഷം മാത്രമാണ്് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനം നിലച്ചതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി. പിന്നീട് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി ജില്ലാ ടിബി സെന്റര്‍ ആരംഭിക്കുകയും 4 ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടിബി സെന്റര്‍ പൈനാവിലേയ്ക്ക് മാറ്റി. നിലവില്‍ വണ്ടന്‍മേട് ജനകീയ ആരോഗ്യ കേന്ദ്രം മാത്രമാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപന്നിയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും ഇവിടെയുണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






