കാഞ്ചിയാര്‍ കല്‍ത്തൊട്ടി എസ്എച്ച് നഴ്‌സറി, എഎം യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കാഞ്ചിയാര്‍ കല്‍ത്തൊട്ടി എസ്എച്ച് നഴ്‌സറി, എഎം യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കാഞ്ചിയാര്‍ കല്‍ത്തൊട്ടി എസ്എച്ച് നഴ്‌സറി, എഎം യുപി സ്‌കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷികം നടന്നു. കാഞ്ചിയാര്‍ പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജിനോ വാഴയില്‍ അധ്യക്ഷനായി. സ്‌കൂളിലെ പൂര്‍വ അധ്യാപികയായ സി. മേരി ഫിലിപ്പ് എന്‍ഡോമെന്റ് വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ലാല്‍ജി സേവിയര്‍ പത്രപ്രകാശനം നിര്‍വഹിച്ചു. സി. ആന്‍സില്ല, ബിബിന്‍ തോമസ്, തങ്കച്ചന്‍ മാത്യു കളപ്പുരക്കല്‍, സി. ജെസി, നീതു മേരി മാത്യു, സി. റെസി മരിയ, ബോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






