പിണറായി സർക്കാർ ജനജീവിതം ദുസഹമാക്കി: ജോയി വെട്ടിക്കുഴി

പിണറായി സർക്കാർ ജനജീവിതം ദുസഹമാക്കി: ജോയി വെട്ടിക്കുഴി

Oct 12, 2023 - 03:19
Jul 6, 2024 - 04:04
 0
പിണറായി സർക്കാർ ജനജീവിതം ദുസഹമാക്കി: ജോയി വെട്ടിക്കുഴി
This is the title of the web page

കട്ടപ്പന:സാധാരണക്കാരുടെ ജീവിതം പിണറായി സർക്കാർ ദുസഹമാക്കിയെന്നും വൈദ്യുതി നിരക്ക് വർധിപ്പിച്ച് ജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ലബ്ബക്കട കെഎസ്ഇബി ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.

വൈദ്യുതി നിരക്ക് കൂട്ടിയതോടെ ഉപഭോക്താക്കളുടെ കുടുംബബജറ്റ് താളം തെറ്റി. ധൂർത്തും കെടുകാര്യസ്ഥതയുമാണ് വൈദ്യുതി വകുപ്പ് കടക്കെണിയിലാക്കാൻ കാരണം. ഈ കടം വീട്ടാൻ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണന്നും ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.

ബ്ലോക്ക്‌ പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ മുഖ്യപ്രഭാഷണം നടത്തി. ജോയി ആനിത്തോട്ടം, ജോസ് മുത്താനാട്ട്, സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ജെയ്‌സൺ തെക്കേ പറമ്പിൽ, ജോയി തോമസ് ജോമോൻ തെക്കേൽ, പി. എസ്. മേരിടാസൻ, ജോസ് ആനക്കല്ലിൽ, എ. എം. സന്തോഷ്‌, രാജലക്ഷ്മി അനീഷ്, റോയി എവറസ്റ്, ഷാജി നെല്ലിക്കൽ, ലാലിച്ചൻ തോമസ്, ഷാജി വേലംപറമ്പിൽ ഷിജി സിബി, ഷീനാ ജേക്കബ്. കെ ഡി. രാധാകൃഷ്ണൻ നായർ, ആൽബിൻ മണ്ണഞ്ചേരി, റിജോ കുഴിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് മുന്നോടിയായി ലബ്ബക്കടയിൽ മാർച്ചും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow