സാമൂഹികവിരുദ്ധരുടെ ശല്യം: പാറത്തോട് ടൗണില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ചൊവ്വാഴ്ച വൈകിട്ട് 5ന്
സാമൂഹികവിരുദ്ധരുടെ ശല്യം: പാറത്തോട് ടൗണില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ചൊവ്വാഴ്ച വൈകിട്ട് 5ന്

ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയുടെ പൂതാളി മലയിലുള്ള കുരിശില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍ സാമൂഹിക വിരുദ്ധര്‍ സശിപ്പിച്ചതായി പരാതി. ഇതിനെതിരെ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിവും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ചൊവ്വാഴ്ച വൈകിട്ട് 5ന് പാറത്തോട് ടൗണില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ച ലൈറ്റുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 12000 രൂപ ചെലവഴിച്ച് പുനസ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഈ ലൈറ്റുകള്‍ നശിപ്പിച്ചു. പരിപാടി വിവിധ മത സാമൂഹിക നേതാക്കള്‍ സംസാരിക്കുമെന്ന് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജോസഫ് പള്ളിവാതുക്കല്‍, കൈക്കാരന്മാരായ സോജന്‍ ഊന്നാനാല്‍, സിബി കുറുമ്പത്ത്, ജോബി കൊച്ചുപുര തുടങ്ങിയവര്‍ അറിയിച്ചു.
What's Your Reaction?






