പോത്തിറച്ചിക്ക് വില കുതിക്കുന്നു
പോത്തിറച്ചിക്ക് വില കുതിക്കുന്നു

ഇടുക്കി: മാംസ വ്യാപാര മേഖലയില്‍ അനിയന്ത്രിതമായി വില ഉയരുന്നു. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 350 മുതല്‍ 400 രൂപ വരെയാണ് ഒരുകിലോ പോത്തിറച്ചിയുടെ വില. ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് പരാതി. ഇരട്ടയാറിലെ മാംസ വ്യാപാര കേന്ദ്രത്തില്‍ അടുത്തിടെ ഒരു കിലോ പോത്തിറച്ചിക്ക് 400 രൂപയാക്കി വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന്് ഇടയാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് മാംസ വ്യാപാരശാല പിടിച്ചതിലും കുറവ് തുകയ്ക്കാണ് ഇത്തവണ ലേലം നടത്തിയിരിക്കുന്നത്. വിലവര്‍ധനയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കൈയിലുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മാംസം വാങ്ങാനെത്തുന്നവരും വ്യാപാരികളും തമ്മില്‍ തര്‍ക്കമുണ്ടാകാനും ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






