രാജകുമാരി ദൈവമാത പളളിയില്‍ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു 

രാജകുമാരി ദൈവമാത പളളിയില്‍ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു 

Sep 8, 2026 - 15:47
Sep 8, 2026 - 15:57
 0
രാജകുമാരി ദൈവമാത പളളിയില്‍ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു 
This is the title of the web page

ഇടുക്കി: പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പളളിയില്‍ നടന്നുവന്നിരുന്ന  എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവി തിരുനാള്‍ ആഘോഷത്തിനും  സമാപനമായി. വിവിധ ദിവസങ്ങളില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ഘോരക്പൂര്‍ രൂപത മെത്രാന്‍ മാത്യു നെല്ലിക്കുന്നേല്‍ ,തൃശൂര്‍ അതിരൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രുസ് താഴത്ത്, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ,വിജയപുരം രൂപത ഓക്‌സിലറി ബിഷപ്പ് മാര്‍ ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍  തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവയ്ക്കുശഷം സമാപനാശീര്‍വാദത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. 15ന് എട്ടാമിടം തിരുനാള്‍ നടത്തപ്പെടുന്നതോടെ ആഘോഷങ്ങള്‍ പൂര്‍ണമായും സമാപിക്കും. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ.ജോബി മാതാളികുന്നേല്‍, ഫാ. ജെയിന്‍ മാട്ടേല്‍ കൈക്കാരന്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow