പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു
പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു
ഇടുക്കി: രാജാക്കാട് പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ സുനോറോ വണക്കത്തിനും സുവിശേഷ മഹായോഗത്തിനും സമാപനമായി. പ്രധാന ദിനമായ ഇന്ന് യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ,ഫാ. എല്‍ദോമോന്‍ നടപ്പേല്‍,ഫാ. സാജന്‍ കൊട്ടാരത്തില്‍,ഫാ. എബിന്‍ കാരിയേലില്‍,ഫാ ജോം ജോര്‍ജ് എന്നിവരുടെ സഹകര്‍മികത്വത്തിലും പെരുന്നാള്‍ തിരുകര്‍മങ്ങള്‍ നടന്നു. ഇടവക വികാരി ഫാ.എല്‍ദോസ് മേനോത്തുമാലില്‍, ട്രസ്റ്റി പ്രിന്‍സ് തോമസ് കന്യാകുഴി, സെക്രട്ടറി എല്‍ദോസ് വര്‍ഗീസ് ,കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?