നാങ്കുതൊട്ടി- വാഴവര റോഡിന്റെ നവീകരണം വൈകുന്നു

നാങ്കുതൊട്ടി- വാഴവര റോഡിന്റെ നവീകരണം വൈകുന്നു

Sep 8, 2026 - 17:59
 0
നാങ്കുതൊട്ടി- വാഴവര റോഡിന്റെ നവീകരണം വൈകുന്നു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ നാങ്കുതൊട്ടി- വാഴവര റോഡിന്റെ നവീകരണം വൈകുന്നതായി ആരോപണം. 
നവീകരണത്തിനായി ടാറിങ് ഇളക്കിയിട്ടിരിക്കുന്നതും കലുങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്നതും വാഹന കാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കിഫ്ബിയില്‍നിന്ന്് 8കോടി രൂപ അനുവദിച്ച് എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ നവീകരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡരികില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകള്‍ റോഡിലേക്ക് വീണുകിടക്കുന്നത് ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകാറുണ്ട്. 
റോഡിന്റെ വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും വീടുകളിലേക്ക് കയറുന്ന റോഡുകളുടെ ഭാഗങ്ങളിലെ കട്ടിങ്ങുകളും പ്രതിസന്ധിയാണ്. നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ മേഖലയിലേക്ക് എത്താത്ത സ്ഥിതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുന്ന സമയങ്ങളില്‍ എന്തെങ്കിലും പണികള്‍ പേരിന് പെയ്യുന്നതല്ലാതെ കൃത്യമായരീതിയില്‍ പണികള്‍ മുമ്പോട്ട് പോകുന്നുമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കരാറുകാരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow