നത്തുകല്ല് കുരിശുമലയിലെ വോള്‍ട്ടേജ് ക്ഷാമം: ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് 4 മാസം: തുടര്‍നടപടി വൈകുന്നു 

നത്തുകല്ല് കുരിശുമലയിലെ വോള്‍ട്ടേജ് ക്ഷാമം: ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് 4 മാസം: തുടര്‍നടപടി വൈകുന്നു 

Sep 8, 2026 - 18:11
 0
നത്തുകല്ല് കുരിശുമലയിലെ വോള്‍ട്ടേജ് ക്ഷാമം: ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് 4 മാസം: തുടര്‍നടപടി വൈകുന്നു 
This is the title of the web page

ഇടുക്കി: കട്ടപ്പന നത്തുകല്ല് കുരിശുമല മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചെങ്കിലും ഇലവന്‍ കെവി ലൈനുകള്‍ വലിച്ച് ചാര്‍ജ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം. രാത്രിയും പകലും മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. നത്തുകല്ല് സിറ്റിയില്‍ നിന്നുമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള മോട്ടോര്‍പോലും പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ കഴിയുന്നുണ്ട്. നിരവധി നിവേദനങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവിലാണ് വൈദ്യുതി വകുപ്പ് പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. അര കിലോമീറ്റര്‍ ഓളം ദൂരത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറുകയും ഇലവന്‍ കെ വി ലൈനുകള്‍ വലിക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയു. നിലവില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് നാലുമാസം കഴിഞ്ഞെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്. അടിയന്തരമായി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ വൈദ്യുതിവകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow