കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ഒന്നാം പ്രതി രണ്ടാനച്ഛന്‍ പിടിയില്‍  

കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ഒന്നാം പ്രതി രണ്ടാനച്ഛന്‍ പിടിയില്‍  

Sep 8, 2026 - 18:20
 0
കുമളിയില്‍ 16കാരിയുടെ ആത്മഹത്യ: ഒന്നാം പ്രതി രണ്ടാനച്ഛന്‍ പിടിയില്‍  
This is the title of the web page

ഇടുക്കി: കുമളിയില്‍ 16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടി. കുമളി കൊല്ലംപട്ടട അരിക്കുഴിക്കല്‍ എ ജെ ഗോഡ്‌സെനെയാണ് ( 32) പൊലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് ഗോഡ്‌സണ്‍. ഈ കേസില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15-ന് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്  ഒന്‍പതിനാണ്  പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളിലുമാണ് കടുത്ത പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മ രണ്ടാം ഭര്‍ത്താവായ ഗോഡ്‌സണൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടില്‍വച്ചുണ്ടായ കടുത്ത മാനസിക-ശാരീരിക പീഡനവും പ്രതിയുടെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനുപുറമേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്ത് അഭിരാജിനെതിരെ പൊലീസ് മുമ്പ് നടപടിയെടുത്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ പ്രധാന പ്രതിയായ ഗോഡ്‌സണ്‍ ഒളിവില്‍ പോകുകയായിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സൈബര്‍ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച് കുമളി പൊലീസ് നടത്തിയ ശക്തമായ നീക്കത്തിലാണ് പ്രതിയെ കൊച്ചിയില്‍വച്ച് പിടികൂടിയത്. ഗോഡ്‌സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം, പീരുമേട് ഡിവൈഎസ്പി ഷിജു പി എസ് എന്നിവരുടെ നിര്‍ദേശപ്രകാരം കുമളി എസ്എച്ച്ഒ ജയന്‍ ബി യുടെ മേല്‍നോട്ടത്തില്‍ എസ്‌ഐ മാരായ അനൂപ് എം ജി, സുബൈര്‍, എസ്‌സിപിഓമാരായ ഷിജുമോന്‍ ടി എസ്, സലില്‍ രവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow