ചതുരംഗപ്പാറയില്‍ വനംവകുപ്പ് പിടിച്ചിട്ട 2 മണ്ണുമാന്തി യന്ത്രങ്ങള്‍ ലോറിയില്‍ കടത്തി: ഒന്ന് പിടിച്ചതോടെ രണ്ടാമത്തെ വാഹനം തിരികെ എത്തിച്ച് മോഷ്ടാക്കള്‍
ചതുരംഗപ്പാറയില്‍ വനംവകുപ്പ് പിടിച്ചിട്ട 2 മണ്ണുമാന്തി യന്ത്രങ്ങള്‍ ലോറിയില്‍ കടത്തി: ഒന്ന് പിടിച്ചതോടെ രണ്ടാമത്തെ വാഹനം തിരികെ എത്തിച്ച് മോഷ്ടാക്കള്‍
ഇടുക്കി: ഉടുമ്പന്‍ചോല ചതുരംഗപ്പാറയില്‍ വനംവകുപ്പ് പിടിച്ചിട്ട മണ്ണുമാന്തി യന്ത്രങ്ങള്‍ രാത്രിയില്‍ ലോറിയില്‍ കടത്തികൊണ്ടുപോയി. സംഭവത്തില്‍ രാജകുമാരി കണ്ണന്‍കുളങ്ങരയില്‍ ബേസില്‍, പടയാറ്റില്‍ ഷാല്‍ബിന്‍, ബൈസണ്‍വാലി മരത്ത്വാന്‍പറമ്പില്‍ ബിപിന്‍, കുരുവിളാസിറ്റി എടാട്ട് അജില്‍ എന്നിവര്‍ പിടിയിലായി. നൈറ്റ് പട്രോളിങ്ങിനിടെ വനംവകുപ്പ് വാഹനങ്ങളില്‍ ഒന്ന് പിടിച്ചെടുത്തെടുത്തതോടെ രണ്ടാമത്തെ വാഹനം മോഷ്ടാക്കള്‍ സ്ഥലത്ത് തിരികെ എത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ചതുരംഗപ്പാറയിലെ സ്വകാര്യ ഏലേത്താട്ടത്തില്‍നിന്ന് മരം മുറിക്കാനും പിഴുത് എടുക്കാനും ഉപയോഗിച്ച രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ യന്ത്രങ്ങളാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത്. ഈ വാഹനങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തുതന്നെ ബന്ധവസാകി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയാണ് സീല്‍ തകര്‍ത്ത് കഴിഞ്ഞ ലോറിയില്‍ കടത്തി കൊണ്ടുപോയത്. പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും വനംവകുപ്പ് ഉടുമ്പന്‍ചോല പൊലീസിന് കൈമാറി. ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ പൊന്‍മുടി, തേവാരംമെട്ട് സെക്ഷന്‍ ഓഫീസുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. രണ്ടാമത്തെ വാഹനം കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച ആളുകളെയും ലോറിയും പിടികൂടുന്നതിന് അന്വേഷണം ആരംഭിച്ചു.
What's Your Reaction?