ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം: വണ്ടിപ്പെരിയാറില്‍ തോട്ടം അധികൃതര്‍ പ്രദേശവാസികളെ മര്‍ദിച്ചതായി പരാതി

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം: വണ്ടിപ്പെരിയാറില്‍ തോട്ടം അധികൃതര്‍ പ്രദേശവാസികളെ മര്‍ദിച്ചതായി പരാതി

Sep 9, 2026 - 11:32
 0
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം: വണ്ടിപ്പെരിയാറില്‍ തോട്ടം അധികൃതര്‍ പ്രദേശവാസികളെ മര്‍ദിച്ചതായി പരാതി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമല ബഥേല്‍ പ്ലാന്റേഷനില്‍ തോട്ടം അധികൃതര്‍, പ്രദേശവാസികളായ 4 പേരെ മര്‍ദിച്ചതായി പരാതി. തങ്കമല എസ്റ്റേറ്റ് സ്വദേശികളായ എം എസ് കുട്ടി(75), ഭാര്യ അംബുജം(70), മകന്‍ രമേഷ്(45), നാഗരാജ് (49) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. എം എസ് കുട്ടി 2008ല്‍ ആര്‍ബിടി കമ്പനിയില്‍നിന്ന് 1.06 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ സമീപകാലത്ത് എസ്റ്റേറ്റ് അധികൃതര്‍ തങ്കമല എസ്റ്റേറ്റിനോടുചേര്‍ന്നുള്ള സ്ഥലം മുറിച്ചുവിറ്റു. ഇതില്‍ കുട്ടി വാങ്ങിയ സ്ഥലവും ഉള്‍പ്പെട്ടതായാണ് പരാതി. ഇതുചോദ്യം ചെയ്തപ്പോള്‍ ഗുണ്ടകളുമായെത്തി കൈയേറ്റം ചെയ്തതായി ഇവര്‍ ആരോപിച്ചു. നേരത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ 9 ലക്ഷം രൂപ നല്‍കിയിരുന്നതായും കുട്ടി പറഞ്ഞു. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാനദണ്ഡം പാലിക്കാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭൂമാഫിയകള്‍ക്ക് തോട്ടം ഭൂമി മുറിച്ചുവില്‍ക്കുന്നതായും പാട്ടത്തിന് നല്‍കുന്നതായും വ്യാപക പരാതിയുണ്ട്. സെന്റിന് 50,000 രൂപ നിരക്കിലാണ് വില്‍പ്പന. വിഷയത്തില്‍ ടീ ബോര്‍ഡ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow