ലിഫ്റ്റ് തകരാറിലായി അപകടം: കട്ടപ്പന പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസ് മരിച്ചു
ലിഫ്റ്റ് തകരാറിലായി അപകടം: കട്ടപ്പന പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസ് മരിച്ചു

ഇടുക്കി: ലിഫ്റ്റ് തകരാറിലായി ഉണ്ടായ അപകടത്തില്‍ കട്ടപ്പന പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ലിഫ്റ്റിന്റെ തകരാര്‍ പരിശോധിക്കാനായി ഉള്ളില്‍ കയറിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ലിഫ്റ്റിനുള്ളില്‍ തലയിടിച്ചാണ് അപകടമെന്നാണ് നിഗമനം. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ഷിജി കുമളി മുക്കുങ്കല്‍ കുടുംബാംഗം. മക്കള്‍: സ്‌നേഹ(ഓസ്‌ട്രേലിയ), സാന്ദ്ര(ഓസ്‌ട്രേലിയ), സനല്‍, സനു. മരുമകന്‍: ഡൊമിനിക് മൈലാടിയത്ത് അണക്കര(ഓസ്‌ട്രേലിയ).
What's Your Reaction?






