ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി മാര്‍ച്ചിന് പിന്തുണയുമായി യാക്കോബായ സഭ
ദേശീയപാത നിര്‍മാണ നിരോധനം: എന്‍എച്ച് സംരക്ഷണ സമിതി മാര്‍ച്ചിന് പിന്തുണയുമായി യാക്കോബായ സഭ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണം നിരോധിച്ചതില്‍ പ്രതിഷേധിച്ച് എന്‍എച്ച് സംരക്ഷണസമിതി 31ന് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് അടിമാലിയില്‍ പറഞ്ഞു. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപംകൊണ്ടിട്ടുള്ള നിര്‍മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. എന്‍എച്ച് സംരക്ഷണ സമിതി തുടര്‍സമരം ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് യാക്കോബായ സഭയും പിന്തുണയുമായി രംഗത്തെത്തിയത്. 30ന് പള്ളികളില്‍ പ്രതിഷേധ ധര്‍ണയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വായിക്കുമെന്നും സമരസമിതിക്കൊപ്പം നിന്ന് പ്രതിഷേധത്തിനിറങ്ങുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണം. നിലവിലുള്ള നിയമ സംവിധാനത്തെ പോലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെല്ലുവിളിക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.
What's Your Reaction?






