ശാന്തന്‍പാറയില്‍ സിഎച്ച്ആറില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിക്കടത്തി
ശാന്തന്‍പാറയില്‍ സിഎച്ച്ആറില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിക്കടത്തി

ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയിലെ ഏലമലപ്രദേശത്തുനിന്ന്(സിഎച്ച്ആര്‍) വിവിധ ഇനത്തില്‍പ്പെട്ട 150ലേറെ മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലില്‍ നാശമുണ്ടായ മേഖലയ്ക്ക് സമീപത്തുനിന്നാണ് മരം മുറിച്ചുകടത്തല്‍. ഏലം പുനഃകൃഷിയുടെ മറവിലാണിത്. സിഎച്ച്ആറിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതിയില്ല. കൃഷിയാവശ്യത്തിന് ശിഖരങ്ങള്‍ വെട്ടിയൊതുക്കാറുണ്ട്. എന്നാല്‍, ഒട്ടേറെ മരങ്ങള്‍ മുറിച്ചുകടത്തിയതായാണ് പരാതി.
ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തോടുചേര്‍ന്ന് എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഒന്നരയേക്കര്‍ ഭൂമിയാണിത്. ഒരാഴ്ച മുമ്പായിരുന്നു മരംമുറിക്കല്‍. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിവയെല്ലാം വെട്ടിക്കടത്തി. സംഭവം വിവാദമായതോടെ വനംവകുപ്പ് കേസെടുത്തു.
What's Your Reaction?






