തൊടുപുഴ നഗരസഭ ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ
തൊടുപുഴ നഗരസഭ ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ

ഇടുക്കി: തൊടുപുഴ നഗരസഭ ഓഫീസിനുമുമ്പില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത് വോട്ട് വിറ്റവര്‍ക്ക് ഇന്നത്തെ അഴിമതി ഭരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി നഗരസഭ ഖജനാവ് കൊള്ളയടിക്കുന്ന ഭരണനേതൃത്വം രാജി വെക്കണമെന്നും സിപി മാത്യു ആവശ്യപ്പെട്ടു. നഗരസഭ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എംഎച്ച് സജീവ് അധ്യക്ഷനായി. വസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കപിസിസി മെമ്പര്‍മാരായ എപി ഉസ്മാന്‍, നിഷ സോമന്‍,ഡിസിസി നേതാക്കന്‍മാരായ ജോണ്‍ നേടിയപാല, ചാര്‍ളി ആന്റണി, എന്‍ഐ ബെന്നി, ടിജെ പീറ്റര്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, മനോജ് കൊക്കാട്ട്, എംകെ ഷാഹുല്‍ ഹമീദ്,ജോര്‍ജ് തന്നിക്കല്‍, കെജി സജിമോന്‍, ജിജി വര്‍ഗീസ്, കെഎം ഷാജഹാന്‍, കെ എ ഷഫീക്, റഷീദ് കാപ്രാട്ടില്‍, റോബിന്‍ മൈലാടി,സുരേഷ് രാജു, ടിഎല്‍ അക്ബര്‍, മണ്ഡലം നേതാക്കള്‍ ആയ ജോസലെറ്റ്, മായ രതീഷ്, ആനി ജോര്‍ജ, മുനീര്‍ മുഹമ്മദ്, അജിമ്‌സ്, ഇസ്മായില്‍,അനസ് പുതുച്ചിറ, സിനാജ് ജബ്ബാര്‍, മാത്യു താന്നിക്കാന്‍,സുലൈമാന്‍ ഒറ്റതോട്ടത്തില്‍, കെഎസ് ഹസന്‍ കുട്ടി,റഹ്‌മാന്‍ ഷാജി,എന്‍ഐ സലിം, സനു കൃഷ്ണ, നീനു പ്രശാന്ത്, ഷീജ ശാഹുല്‍, നിസ സക്കീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






