ചക്കുപള്ളം പഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

ചക്കുപള്ളം പഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

Feb 20, 2026 - 10:47
 0
ചക്കുപള്ളം പഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് പരിധിയില്‍ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഉപ്പുതറ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവയില്‍ പ്രാഥമിക പരിശോധന നടത്തി ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. നിര്‍ദേശങ്ങള്‍ ലംഘിക്കുകയും മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആന്റണി കെ ടി പറഞ്ഞു. 2023-ലെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം, മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതോ അങ്ങേയറ്റം മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാതെ തന്നെ ലൈസന്‍സ് റദ്ദാക്കുന്നതും സ്ഥാപനം അടച്ചുപൂട്ടുന്നതും കനത്ത പിഴ ഈടാക്കുന്നതും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow