കോണ്‍ഗ്രസ് മൂന്നാറില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി
കോണ്‍ഗ്രസ് മൂന്നാറില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി

ഇടുക്കി: ദേവികുളം നിയോജക മണ്ഡലത്തിലെ തെരെഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി കോണ്‍ഗ്രസ് മൂന്നാറില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുന്നതിനായി കെപിസിസിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമ്പ് നടത്തിയത്. ദേവികുളം നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍ അധ്യക്ഷനായി. രാജീവ്ഗാന്ധി പഠന ഗവേഷണ കേന്ദ്രം ഫാക്കല്‍റ്റി പി വൈ അനില്‍ കുമാര്‍ ക്ലാസെടുത്തു. നേതാക്കളായ പി വി സ്‌കറിയ, ജി മുനിയാണ്ടി, എം ഡി അര്‍ജുനന്‍, സജി, പി എ അബ്ദുള്‍ റഷീദ്, ഡി കുമാര്‍, ജോര്‍ജ് തോമസ്, ബാബു പി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






