കെഎസ്ഇബി ജീവനക്കാരന്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചു
കെഎസ്ഇബി ജീവനക്കാരന്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചു

ഇടുക്കി: വാഗമണ്‍ റോഡില്‍ പുള്ളിക്കാനം എസ് വളവിനുസമീപം പാര്‍ക്ക് ചെയ്ത കാറിനോടുചേര്‍ന്ന് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. മൂവാറ്റുപുഴ കെഎസ്ഇബി ഓഫീസിലെ ഡ്രൈവര്‍ കൂത്താട്ടുകുളം തിരുമാറാടി മൈല്‍കുളത്തില്‍ എം കെ ജിജിമോന്‍(53) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് നിര്‍ത്തിയിട്ട കാറിനുസമീപം വീണുകിടന്ന ജിജിമോനെ കണ്ടെത്തിയത്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കാഞ്ഞാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






