ഇടുക്കി : കേരളത്തിൻ്റെ പരമ്പരാഗത ആയോധന കലാരൂപമായ കളരിപ്പറ്റ് പരിശീലന കേന്ദ്രം തോപ്രാംകുടിയിൽ ആരംഭിച്ചു. കൊല്ലം പറമ്പിൽ കളരി സംഘം എന്ന പേരിൽ ആരംഭിച്ച കേന്ദ്രം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. ശാരീരിക സുരക്ഷയ്ക്കും കായികക്ഷമതയ്ക്കും പുറമേ മാനസിക ഉന്മേഷത്തിനും ,ബുദ്ധിവികാസത്തിനും എല്ലാം ഏറെ പ്രയോജനകരമായ പരമ്പരാഗതമായ വ്യായാമമുറകളിൽ ഒന്നാണ് കളരിപ്പയറ്റ്. ഉടുമ്പന്നൂർ കോക്കാട്ടിൽ കളരി സംഘം ഗുരുക്കൾ കെ കെ സാജു അധ്യക്ഷനായി. മുരിക്കാശ്ശേരി എസ് ഐ കെ ഡി മണിയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനിൽ ഗപഞ്ചായത്ത് അംഗങ്ങളായ തെരേസ രാരിച്ചൻ, ബിജുമോൻ വടക്കേക്കര, തോപ്രാംകുടി പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ ബി സെൽവം , റിട്ടേഡ് ഹെഡ്മാസ്റ്റർ തോമസ് ഐസക് എന്നിവർ പങ്കെടുത്തുസംസാരിച്ചു. പുതിയ അംഗങ്ങളുടെ ഗുരുദക്ഷിണയ്ക്കുശേഷം കളരിപ്പയറ്റ് പ്രദർശനവും നടത്തി. നിരവധി പ്രദേശവാസികൾ പരിപാടിയിൽ പങ്കെടുത്തു.