കട്ടപ്പന നഗരത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം
കട്ടപ്പന നഗരത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം

ഇടുക്കി: മഴ ശക്തമായതോടെ കട്ടപ്പന നഗരത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. പ്രധാന പാതയിലെല്ലാം ചെളി വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ തകര്‍ച്ചക്കും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. ദേശീയപാതയോരങ്ങളില്‍ അടക്കം വെള്ളക്കെട്ട് രൂക്ഷമാകുമ്പോഴും നഗരസഭയും ഹൈവേ അതോറിറ്റികളും ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. അടിമാലി കുമളി ദേശീയപാതയില്‍ വെള്ളയാംകുടി മുതല്‍ ഇടുക്കിക്കവല വരെയുള്ള ഭാഗങ്ങളില്‍ നിരവധി വെള്ളക്കെട്ടുകളാണുള്ളത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം. ദേശീയപാത അതോറിറ്റിയാണ് ഇവിടെ ഓടകള്‍ നിര്‍മിക്കേണ്ടത്. ഈ റോഡില്‍ മുമ്പ് ഓടകള്‍ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഇവ അടഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്്. കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ പ്രദേശവാസികള്‍ക്ക് വീടുകളിലേക്ക് കയറാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വിദേശ മദ്യ വില്‍പ്പന ശാലയിലേക്കടക്കമുള്ള റോഡായതിനാല്‍ എപ്പോഴും വലിയ തിരക്കുള്ള പാതയാണിത്. വെള്ളക്കെട്ടില്‍ ചാടിക്കാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റുമ്പോള്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി ഇടിക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ കാല്‍നട യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
What's Your Reaction?






