ടീ കമ്പനി എല്ലക്കല്ല് റോഡില്‍ യാത്ര ദുഷ്‌കരം
ടീ കമ്പനി എല്ലക്കല്ല് റോഡില്‍ യാത്ര ദുഷ്‌കരം

ഇടുക്കി: ടീ കമ്പനി എല്ലക്കല്ല് റോഡില്‍ മഴ പെയ്തതോടെ യാത്രാ ദുഷ്‌കരം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കുന്ന ജോലികളായിരുന്നു തുടങ്ങിയത്. എന്നാല്‍ മഴക്കാലമെത്തിയതോടെ നിരവധിയാളുകള്‍ താമസിക്കുന്ന എട്ടൂര്‍ കോളനി ഭാഗത്തടക്കം പലയിടത്തും ചെളിക്കുഴി രൂപം കൊണ്ട് കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായി. പ്രതിഷേധം ശക്തമായതോടെ കരാറെടുത്തവര്‍ ചെളി നീക്കുകയും പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തുകയും ചെയ്തു. മഴക്കാലമാരംഭിച്ചത് റോഡിന്റെ തുടര്‍ നിര്‍മാണത്തിന് വെല്ലുവിളിയായി. മഴ കുറയുന്നതനുസരിച്ച് റോഡിന്റെ നവീകരണം പൂര്‍ത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






