കട്ടപ്പന ആനവിലാസം റോഡില്‍ വന്‍ മരം കടപുഴകി വീണു
കട്ടപ്പന ആനവിലാസം റോഡില്‍ വന്‍ മരം കടപുഴകി വീണു

ഇടുക്കി: കട്ടപ്പന ആനവിലാസം റോഡില്‍ വന്‍ മരം കടപുഴകി വീണു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇതേ സമയം ഇതുവഴി വന്ന ബൈക്ക് യാത്രികന്‍ മരം മറിഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഇതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിന് ശേഷം അടിമാലി കുമളി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. രണ്ട് വൈദ്യുതി പോസ്റ്റുകളും ലൈനുകളും സ്വകാര്യ കേബിള്‍ കമ്പനിയുടെ ഫൈബര്‍ ലൈനുകളും തകര്‍ന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ മരം റോഡില്‍നിന്ന് മുറിച്ച് നീക്കി. പാതയുടെ ഇരുവശത്തുമുള്ള കൃഷിയിടങ്ങളില്‍ നിരവധി മരങ്ങളാണ് അപകടഭീക്ഷണി ഉയര്‍ത്തി നില്‍ക്കുന്നത്. വിഷയത്തില്‍ നിരവധി നിവേദനങ്ങള്‍ ജില്ല കലക്ടര്‍ക്കടക്കം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. എല്ലാം മഴക്കാലത്തും ഇവിടെ മരം കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്.
What's Your Reaction?






