കഞ്ഞിക്കുഴി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി നാട്ടുകാര്‍
കഞ്ഞിക്കുഴി പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി നാട്ടുകാര്‍

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍. റോഡരികിലെ പൈപ്പുകള്‍ വേണ്ടത്ര ആഴത്തില്‍ സ്ഥാപിക്കാതെയും ട്രഞ്ച് വെട്ടിയ ഭാഗത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ കോണ്‍ക്രീറ്റ് ചെയ്യുമ്പോഴും ജലസേചന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലന്നാണ് പരാതി. റോഡ് പൊളിച്ച ഭാഗങ്ങള്‍ 15 സെന്റീമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പുവരുത്തണം. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജലവിഭവ വകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും എത്താറില്ല. പ്രധാന പൈപ്പുകള്‍ ഇടുന്നത് പലയിടത്തും ഒന്നര അടി മാത്രം ആഴത്തില്‍ ആണ്. റോഡ് മുറിച്ചിടുന്ന വിതരണ പൈപ്പുകള്‍ 20 സെന്റീമീറ്റര്‍ പോലും താഴ്ത്തി ഇടാത്തത് മൂലം പൈപ്പുകള്‍ എളുപ്പം തകരാനുള്ള സാധ്യതയുമുണ്ട്. കരാറുകാരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കൂട്ടുനില്‍ക്കുകയാണെന്നും ആരോപണമുണ്ട്.
What's Your Reaction?






