കരിമ്പന്‍ മണിപ്പാറ സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം നടത്തി
കരിമ്പന്‍ മണിപ്പാറ സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം നടത്തി

ഇടുക്കി: കരിമ്പന്‍ മണിപ്പാറ സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷവും ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെയും ലഹരി ഉപയോഗത്തിന് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെയും കുട്ടികള്‍ ജാഗരൂപരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് ശാസ്ത്ര ക്വിസ് മത്സരവും നടത്തി. നാഷണല്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാവ് അര്‍ച്ചന ടി. ബെന്നി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മിമികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. മുരിക്കാശേരി പാവനാത്മാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊ. സജി കെ. ജോസ് ശാസ്ത്ര പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. എന്‍. മോഹന്‍ദാസ്, ട്രഷറര്‍ സ്റ്റീഫന്‍ ജോര്‍ജ്, ഹെഡ്മിസ്ട്രസ് സി. കൃപാ, ടോമി ഫിലിപ്പ്, ഷീലാ ഷാജി, അര്‍ച്ചന ടി. ബെന്നി, പിടിഎ പ്രസിഡന്റ് ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






