കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമവും വയോജന ദിനാചരണവും
കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമവും വയോജന ദിനാചരണവും

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജന സംഗമവും ദേശീയ വയോജന ദിനാചരണവും സംഘടിപ്പിച്ചു. ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ നൂറ് വയസ് തികഞ്ഞ പെരുമ്പാപ്പിള്ളില്‍ മത്തച്ഛന്‍, വലിയപറമ്പില്‍ കുട്ടിയമ്മ ജോസഫ്, കണ്ണയ്ക്കല്‍ ഏലിക്കുട്ടി വര്‍ക്കി എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണിയും കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസും, മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വസതിയില്‍ എത്തി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജെസി കാവുങ്കല്‍ പഞ്ചായത്തംഗങ്ങളായ ഷേര്‍ളി ജോസഫ്, സോണി ചൊള്ളാമഠം, ഷേര്‍ളി തോമസ്, അജയന്‍ എന്‍ ആര്‍ പ്രഹ്ലാദന്‍ എന്‍. വി., എം ജെ ജോണ്‍ ഫാ. ജോസ് ആന്റണി, പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ് മോന്‍ പി, അങ്കണവാടി പ്രവര്‍ത്തകര്‍ മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപേര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കാമാക്ഷി എഫ്എച്ച്‌സിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും,ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ക്യാമ്പും,പെന്‍ഷന്‍ അദാലത്ത്, വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
What's Your Reaction?






