പി എ രാജു അനുസ്മരണം വണ്ടിപ്പെരിയാറില്‍
പി എ രാജു അനുസ്മരണം വണ്ടിപ്പെരിയാറില്‍

ഇടുക്കി: പിഎ രാജുവിന്റെ 8-ാമത് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടന്നു. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസുകാര്‍ രാജ്യം ഭരിച്ച് ഒടുവില്‍ മഹാത്മാഗാന്ധിയെ വധിച്ച വര്‍ഗീയ ശക്തികളുടെ കൈയില്‍ ഭരണമെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായും പീരുമേട് ഏരിയാ സെക്രട്ടറിയായും പിടിടി യൂണിയന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചയാളാണ് പി.എ രാജു. കക്കിക്കവലയില്‍ നിന്നാരംഭിച്ച റെഡ് വാളന്റീയര്‍ മാര്‍ച്ച് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പി എ അന്‍വര്‍ എംഎല്‍എയെ രാത്രിയില്‍ അറസ്റ്റ് ചെയ്തുവെന്ന് ഘോഷിക്കുന്ന കോണ്‍ഗ്രസുകാര്‍ വെളുപ്പാന്‍ കാലത്ത് എംഎം മണിയെ അറസ്റ്റ് ചെയ്തത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പീരുമേട് ഏരിയ കമ്മിറ്റിയംഗം എം.കെ. മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍, ജില്ലാക്കമ്മിറ്റിയംഗങ്ങളായ ജി വിജയാനന്ദ്, കെ.എം. ഉഷ, പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു ഏരിയാക്കമ്മിറ്റിയംഗം അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






