സംസ്ഥാന സര്‍ക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യതയില്ലെന്നതിന്റെ തെളിവാണ് ജില്ലയോടുള്ള അവഗണന: രമേശ് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യതയില്ലെന്നതിന്റെ തെളിവാണ് ജില്ലയോടുള്ള അവഗണന: രമേശ് ചെന്നിത്തല

ഇടുക്കി: കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനകീയ വിചാരണ നടന്നു. സമാപന സമ്മേളനം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ പോലൊരുദുരന്തം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യത ഇല്ലെന്നതിന്റെ തെളിവാണ് ജില്ലയെ മാത്രം പ്രതികൂലമായി ബാധിക്കുന്ന 30 കരിനിയമങ്ങളെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധ സമരത്തിന്റെ പേരില്‍ പി.വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരാണ് നിയമസഭ തല്ലിപ്പൊളിച്ചവരെ മന്ത്രിയാക്കിയത്. രാജകുമാരിയില്‍ മാത്രമല്ല സംസ്ഥാനത്തെങ്ങും ഓരോ ദിവസവും ജനവിരുദ്ധ സര്‍ക്കാരിനെതിരെ വിചാരണ നടത്താന്‍ ജനങ്ങള്‍ തയാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, എം.എം.മണി എംഎല്‍എ എന്നിവരെ പ്രതീകാത്മകമായി വിചാരണ നടത്തി. വിചാരണ സദസിന്റെ ഭാഗമായി നടത്തിയ ധര്‍ണ കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരണ പ്രകടനത്തോടെയാണ് വിചാരണ സദസ് ആരംഭിച്ചത്. ഡീന്‍ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






