ഇടുക്കി: ജില്ലയിലെ കര്‍ഷകരെ ദ്രോഹിക്കുകയെന്നത് പിണറായി വിജയന്‍ സര്‍ക്കാര്‍ വിനോദമാക്കി മാറ്റിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിക്കുകീഴിലെ വാര്‍ഡ് പ്രസിഡന്റുമാരുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണും നിര്‍മാണ നിയന്ത്രണവും സിഎച്ച്ആറും രൂക്ഷമായ വന്യമൃഗശല്യവും മൂലം മലയോര ജനത പൊറുതി മുട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുന്നത് ജില്ലയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കട്ടപ്പന സിഎസ്ഐ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. രാഷ്ടീയകാര്യ സമിതിയംഗം ജോസഫ് വാഴക്കന്‍ വാര്‍ഡ് പ്രസിഡന്റുമാരെ ആദരിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഇ എം ആഗസ്തി, ജോയി തോമസ്, റോയി കെ പൗലോസ്, തോമസ് രാജന്‍, ജോയി വെട്ടിക്കുഴി, എ പി ഉസ്മാന്‍, ജോര്‍ജ് ജോസഫ് പടവന്‍, എം ഡി അര്‍ജുനന്‍, കെ ജെ ബെന്നി, എസ് ടി അഗസ്റ്റിന്‍, പി ആര്‍ അയ്യപ്പന്‍, മനോജ് മുരളി, കെ കെ മനോജ്, ജോസ് മുത്തനാട്ട്, ജോണി ചീരാകുന്നേല്‍, സിജു ചക്കുംമുട്ടില്‍, ഷാജി വെള്ളമാക്കല്‍, അനിഷ് മണ്ണൂര്‍, എ എം സന്തോഷ്, ജോമോന്‍ തെക്കേല്‍, പി എം ഫ്രാന്‍സീസ്, ബിനോയി വെണ്ണിക്കുളം,സാജു കാരക്കുന്നേല്‍, ലിനിഷ് അഗസ്റ്റിന്‍, കെ എസ് സജീവ്, അരുണ്‍ കാപ്പുകാട്ടില്‍, സിന്ധു വിജയകുമാര്‍ തുടങ്ങയവര്‍ സംസാരിച്ചു.