എ.എ.ഡബ്യു.കെ കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം
എ.എ.ഡബ്യു.കെ കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി നസീര്‍ പള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അപകട ഘട്ടങ്ങളിലും യൂണിറ്റ് സഹായമായി പ്രവര്‍ത്തിക്കുന്നു. പരിപാടിയോടനുബന്ധിച്ച് കട്ടപ്പനയില്‍ റോഡ് ഷോയും നടന്നു. കട്ടപ്പന യൂണിറ്റിന് മുന്‍കാലങ്ങളില്‍ സ്തുത്യര്‍ഹ സേവനം നല്‍കിയവരെ ആദരിച്ചു. യോഗത്തില്‍ സംഘടന വിശകലനം, വര്‍ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധികളുടെ അവലോകനം എന്നിവ നടന്നു.
സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരണ്ണന്‍, ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാഗതന്‍, സെക്രട്ടറി നിസാര്‍ എം കസിം, വൈസ് പ്രസിഡന്റ് എ ജെ ജോസ്, ട്രെഷറര്‍ സുമേഷ് എസ് പിള്ള, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി സോജന്‍ അഗസ്റ്റിന്‍, ട്രഷറര്‍ അരുണ്‍ എം മോഹനന്‍, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുജിത്ത് വിശ്വനാഥന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് സിജോ എവെര്‍സ്റ്റ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






