ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പനയില്‍ തുറന്നു
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പനയില്‍ തുറന്നു

ഇടുക്കി: ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കണ്ണംകരയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യകാല ബസ് തൊഴിലാളികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബസ് തൊഴിലാളികളുടെ കൂട്ടായ്മയായ സംഘം രക്തദാനം ഉള്‍പ്പെടെയുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്തരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും വിശ്രമജീവിതം നയിക്കുന്ന തൊഴിലാളികള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ പറഞ്ഞു. ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍, മധുസൂദനന്‍ നായര്‍ ടി കെ, ബിജു പി വി, ബാബു ടി യു, അഖില്‍ സി രവി, അനീഷ് കെ കെ, രഞ്ജിത് പി ടി, മനു കൈമള്‍, ജോയല്‍ പി ജോസ്, രാജേഷ് കീഴേവീട്ടില്‍, അജിത്‌മോന്‍ വി എസ്, സംഗീത് ഗുരുദേവ്, ഷിബു ജോര്‍ജ്, സജിമോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.
What's Your Reaction?






