കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പില്‍ ബി.എം.എസ് പ്രതിഷേധം
കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പില്‍ ബി.എം.എസ് പ്രതിഷേധം

ഇടുക്കി: കട്ടപ്പന ബെവ്‌കോ ഔട്ടലെറ്റിലെ ചുമട്ട് തൊഴിലാളികളുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസിന്റെ നേതൃത്വത്തില്‍ സമരം നടത്തി. ഇടുക്കി ജില്ല ഹെഡ്‌ലോഡ് ആന്‍ഡ് സംഘം ജില്ലാ പ്രസിഡന്റ് എസ്.ജി മഹേഷ് സമരം ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളുടെ കൂലി വര്‍ധനവ് നടപ്പിലാക്കേണ്ട കാലാവധി 2023 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് യൂണിയനുകളുമായി മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഏഴര ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സാധിക്കുമെന്നുള്ള ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയായിരുന്നു .ഈ നിലപാടിനെ യൂണിയനുകള്‍ തുടക്കത്തില്‍ ഒന്നിച്ച് എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് സി.ഐ.ടി.യു യൂണിയന്‍ ബെവ്‌കോ മാനേജ്‌മെന്റ് നടപ്പിലാക്കിയ വര്‍ധനവ് അംഗീകരിച്ചുകൊണ്ട് ഒപ്പിടുകയും കുറഞ്ഞ കൂലിക്ക് സി.ഐ.ടി.യു തൊഴിലാളികള്‍ ജോലി ചെയ്യുവാന്‍ തയ്യാറായി. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി 28-ാം തീയതി മുതല്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബി.എം.എസ് കട്ടപ്പന മേഖല സെക്രട്ടറി പി പി ഷാജി അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വിജയന്‍ മേഖല വൈസ് പ്രസിഡന്റ് ജി.ടി ശ്രീകുമാര്‍ എന്നിവര്‍സംസാരിച്ചു. ടൗണിലെ 1 ,2 പൂളിലെ തൊഴിലാളികള്‍ സമരത്തില്‍ പങ്കാളികളായി. യൂണിയന്‍ മുമ്പോട്ട് വയ്ക്കുന്ന ശമ്പള വര്‍ധനവ് അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാത്ത പക്ഷം പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ തുടര്‍സമരവുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
.
What's Your Reaction?






