വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനകര്‍മം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനകര്‍മം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
ഇടുക്കി: കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ്ബും ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍സ് ക്ലബ്ബും ചേര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന ഭവനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു. പുല്ലുകണ്ടം കൈപ്പനാല്‍ സാബുവിനാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ക്ലബ് പ്രസിഡന്റ് ബിജു കുര്യാക്കോസ് അധ്യക്ഷനായി. വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ യുഎസ്എ ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല മുഖ്യാതിഥിയായി. 1997ല്‍ പ്രവര്‍ത്തനമാരംഭിച്ച വൈസ് മെന്‍സ് ക്ലബ് ഓഫ് കമ്പിളികണ്ടം സ്പൈസസ് ക്യാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിമാലിയിലെ ആദ്യ ഡയാലിസിസ് യൂണിറ്റ് ക്ലബ്ബിന്റെ പരിശ്രമത്തിന്റെ ഫലമാണ്. എന്‍ ബേബി, ഷാജി കാഞ്ഞമല, സി കെ പ്രസാദ്, മേരി ജോര്‍ജ്, സുമംഗല വിജയന്‍, ടി പി മല്‍ക്ക, സാലി കുര്യാച്ചന്‍, ജോബി പേടിക്കാട്ടുകുന്നേന്‍, ഷാജി കൊച്ചുപുര, നോബി ഇടയ്ക്കാട്ട്, ബിജു വള്ളോംപുരയിടം, ഷാജി തോമസ്, റോയി സെബാസ്റ്റ്യന്‍, രാജു വീട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?