കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളല്‍ രൂക്ഷം: നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളല്‍ രൂക്ഷം: നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

Jul 18, 2024 - 22:42
Jul 19, 2024 - 00:52
 0
കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളല്‍ രൂക്ഷം: നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ മാലിന്യം തള്ളലും സാമൂഹിക വിരുദ്ധശല്യവും വര്‍ധിച്ചതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറിലായതോടെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇരുട്ടിലാണ്. രാത്രികാലങ്ങളിലാണ് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത്. ബൈപാസ് റോഡുകളാണ് സാമൂഹിക വിരുദ്ധരുടെ പ്രധാന കേന്ദ്രങ്ങള്‍. കഴിഞ്ഞദിവസങ്ങളില്‍ പാതയോരങ്ങളിലും കട്ടപ്പനയാറിലും വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ല.  ഇടുക്കിക്കവല- പള്ളിക്കവല ബൈപാസ് റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളുടെ താവളമാണ്. കൂടാതെ, കടകളിലെയും വീടുകളിലെയും മാലിന്യം ഹൗസിങ് ബോര്‍ഡിന്റെ സ്ഥലത്തും പാതയോരത്തും തള്ളുന്നു. ആറുവര്‍ഷം മുമ്പ് 11 ലക്ഷം രൂപ മുടക്കില്‍ 16 ഇടങ്ങളിലായി നഗരസഭ സ്ഥാപിച്ച 32 നൈറ്റ് വിഷന്‍ സിസിടിവി ക്യാമറകള്‍ ഏതാനും മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്‌
.

What's Your Reaction?

like

dislike

love

funny

angry

sad

wow