ജെസിഐ കട്ടപ്പന ടൗണിന്റെ 'സഞ്ചാരികള്‍ നാടറിയട്ടെ' പദ്ധതി

ജെസിഐ കട്ടപ്പന ടൗണിന്റെ 'സഞ്ചാരികള്‍ നാടറിയട്ടെ' പദ്ധതി

Feb 2, 2024 - 18:24
Jul 12, 2024 - 00:03
 0
ജെസിഐ കട്ടപ്പന ടൗണിന്റെ 'സഞ്ചാരികള്‍ നാടറിയട്ടെ' പദ്ധതി
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിന്റെ ടൂറിസം ഹബ്ബായി കട്ടപ്പനയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജെസിഐ കട്ടപ്പന ടൗണിന്റെ നേതൃത്വത്തില്‍ 'സഞ്ചാരികള്‍ നാടറിയട്ടെ' പദ്ധതി തുടങ്ങി. അഞ്ചുരുളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കട്ടപ്പനയുടെ വിനോദ, വാണിജ്യ മേഖലകളെ പരിപോഷിപ്പിക്കാനും ടൂറിസത്തിന് പ്രചാരണം നല്‍കാനുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ നിന്ന് കട്ടപ്പനയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരവും വിവരങ്ങളും അടയാളപ്പെടുത്തിയ ബോര്‍ഡും സ്ഥാപിച്ചു.
പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍, സോണ്‍ പ്രസിഡന്റ് റിന്റോ ചാണ്ടി, കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ഐ.പി.പി ജോജോ കുമ്പളന്താനം, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അലന്‍ വില്‍സണ്‍, അരുണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow